Advertisement

ചാലക്കുടി ബാങ്ക് മോഷണം, 15 ലക്ഷം രൂപ കവർന്ന കേസിൽ കുറ്റപത്രം സമർപ്പിച്ചു

തൃശ്ശൂർ: ചാലക്കുടിയിലെ ഫെഡറൽ ബാങ്ക് പോട്ട ശാഖയിൽ നിന്നും 15 ലക്ഷം രൂപ കവർന്ന കേസിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ജീവനക്കാരെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി ബന്ദിയാക്കിയ ശേഷം റിജോ ആന്റണി 15 ലക്ഷം രൂപ കവർന്നതെന്ന് കുറ്റപത്രത്തിൽ പറയുന്നു.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി രൂപികരിച്ച സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം തയ്യാറാക്കിയ കുറ്റപത്രം ചാലക്കുടി ജെഎഫ്സിഎം കോടതിയിലാണ് സമർപ്പിച്ചത്.

കഴിഞ്ഞ ഫെബ്രുവരി 4നാണ് ഫെഡറൽ ബാങ്കിന്റെ പോട്ട ശാഖയിൽ നിന്നും 15 ലക്ഷം രൂപ കവർന്നത്. സംഭവം നടന്ന് മൂന്നാം ദിവസം തന്നെ പ്രതിയെ ആശാരിപ്പാറയിൽ നിന്നുള്ള വീട്ടിൽ നിന്ന് പൊലീസ് പിടികൂടിയിരുന്നു. പ്രതി ഇപ്പോൾ വിയ്യൂർ ജില്ല ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *