ക്രിസ്തുവിന്‍റെ പീഡാനുഭവത്തിന്‍റേയും കുരിശ് മരണത്തിന്‍റേയും ഓർമ്മ പുതുക്കി ലോകമെമ്പാടും ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കുന്നു.
ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിന്‍റെ വഴിയും ഉണ്ടാകും. ഭാരതത്തിലും ക്രൈസ്തവ ദേവലയങ്ങളിൽ രാവിലെ മുതൽ ദുഖ:വെള്ളിയുടേതായ ശുശ്രൂഷകൾ നടക്കും.
സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ കോലഞ്ചേരി ക്വീൻ മേരീസ് കത്തോലിക്ക പള്ളിയിൽ തിരുകർമ്മങ്ങൾക്ക് കാർമികത്വം വഹിക്കും.
ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ ഈ വർഷം മാതൃദേവലയമായ കോട്ടയം ജില്ലയിലെ വാഴൂർ സെൻ്റ്. പീറ്റേഴ്സ് ദേവാലയത്തിലാണ് പീഢാനുഭവ വാര ശുശ്രൂഷകൾ നിർവഹിക്കുന്നത്.
Leave a Reply