
ഹൈദരാബാദ്: പ്രണയബന്ധം എതിർത്തതിലുള്ള വിരോധത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി ആൺ സുഹൃത്തിന്റെ സഹായത്തൊടെ അമ്മയെ കൊലപ്പെടുത്തി. തെലങ്കാനയിലെ മേഡ്ചൽ ജില്ലയിലാണ് സംഭവം. 16 കാരിയുടെ പ്രണയബന്ധത്തെ അമ്മ എതിർത്തതാണ് കൊലപാതകത്തിന് പിന്നിലെ കാരണം.
39 കാരി അഞ്ജലിയാണ് കൊല്ലപ്പെട്ടത്. അനുജൻ പഗില്ല യശ്വന്ത് (18) കാമുകൻ പഗില്ല ശിവ (19) എന്നിവരുടെ സഹായത്തോടെയാണ് പെൺകുട്ടി കൊലപാതകം നടത്തിയത്. മൂവരും ചേർന്ന് അഞ്ജലിയുടെ തലയിൽ ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ച ശേഷം കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഹൈദരാബാദ് ജീഡിമെറ്റ്‌ല പൊലീസാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കമുള്ള മൂന്ന് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവസ്ഥലത്ത് വെച്ച് തന്നെ അഞ്ജലി കൊല്ലപ്പെട്ടതായാണ് വിവരം. നീണ്ട ഗൂഢലോചനയ്‌ക്കൊടുവിലാണ് പ്രതികൾ കൃത്യം നടത്തിയത്.
Leave a Reply