Advertisement

ബർ​ഗറിനുള്ളിൽ ജീവനുള്ള പുഴു, സംസം ജ്യൂസിയെന്ന ഭക്ഷണശാലയ്‌ക്കെതിരെ പരാതി

കൊച്ചി: ഓൺലൈനിലൂടെ ഓർഡർ ചെയ്ത് ബർ​ഗറിനുള്ളിൽ ജീവനുള്ള പുഴുവിനെ കണ്ടെത്തി. നെട്ടൂർ സംസം ജ്യൂസി എന്ന ലഘുഭക്ഷണശാലയിൽ നിന്നും വാങ്ങിയ ബർ​ഗറിലാണ് പച്ച നിറത്തിലുള്ള പുഴുവിനെ കണ്ടെത്തിയത്. കടയ്‌ക്കെതിരെ നെട്ടൂർ സ്വദേശിനി നീതു ​ന​ഗരസഭ ആരോ​ഗ്യവിഭാ​ഗത്തിന് പരാതി നൽകി.

വിവരം സ്ഥാപത്തിലെ ജീവനക്കാരെ അറിയിച്ചപ്പോൾ അവഹേളിച്ചെന്നും പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസാണ് സംഭവം. ഓൺലൈനിലൂടെ ഓർഡർ ചെയ്ത് ബർ​ഗർ കഴിക്കുന്നതിനിടെയാണ് പുഴുവിനെ ലഭിച്ചത്. നെട്ടൂർ ഐഎൻടിയുസി ജം​ഗ്ഷനിലാണ് കട സ്ഥിതി ചെയ്യുന്നത്. പ്രധാനമായും ​​​ജം​ഗ് ഫുഡുകളാണ് ഇവിടെ വിൽക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *