Advertisement

വടക്കാഞ്ചേരിയിൽ അമ്മായിയമ്മയ്ക്ക് നേരെ മരുമകളുടെ പെപ്പർ സ്പ്രേ പ്രയോഗം

വടക്കാഞ്ചേരി: മരുമകൾ കുരുമുളക് സ്പ്രേ പ്രയോഗിച്ചുവെന്ന പരാതിയുമായി ഭർതൃമാതാവ്. എങ്കക്കാട് ചെറുപ്പാറ വീട്ടിൽ സരസ്വതിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. 81-കാരിയായ സരസ്വതി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

മകൻ സനൽ കുമാറിന്റെ ഭാര്യ അനു (38)വിനെതിരേയാണ് വടക്കാഞ്ചേരി പോലീസിൽ പരാതി നൽകിയത്. വീട്ടിൽ വന്ന് മുഖത്തേക്ക് നാലുതവണ പെപ്പർ സ്പ്രേ അടിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. തടയാൻ ശ്രമിച്ച മകൻ പ്രദീപ് കുമാറിന്റെ വലത് കൈയിൽ കടിച്ച് പരിക്കേൽപ്പിച്ചതായും പരാതിയിൽ പറയുന്നു.

സനൽ കുമാർ വിവാഹം കഴിഞ്ഞ് ഭാര്യവീട്ടിലാണ് താമസം. അനുവുമായി വഴക്കിട്ട് ഇടയ്ക്കിടെ സനൽ അഅമ്മയോടൊപ്പം താമസിക്കാനെത്താറുണ്ട്. ഇതിന്റെ വിരോധത്തിലാണ് പെപ്പർ സ്പ്രേ പ്രയോഗിച്ചതെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *