Advertisement

ഭൗമനിരീക്ഷണ ഉപഗ്രഹം, പിഎസ്എല്‍വി സി61 വിക്ഷേപണം പരാജയം; അത്യപൂര്‍വം

ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-09 വിക്ഷേപണം പരാജയപ്പെട്ടു. ഇഒഎസ്-09 ഉപഗ്രഹവുമായി കുതിച്ചുയര്‍ന്ന പിഎസ്എല്‍വി-സി61 വിക്ഷേപണ വാഹനത്തിന് ഭൗമനിരീക്ഷണ ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിക്കാനായില്ല.മൂന്നാം ഘട്ടത്തിനു ശേഷമുണ്ടായ തകരാറാണ് വിക്ഷേപണം പരാജയപ്പെടാന്‍ കാരണമായതെന്നാണ് ഐഎസ്ആര്‍ഒ അറിയിച്ചത്.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് പുലര്‍ച്ചെ 5:59നാണ് റോക്കറ്റ് കുതിച്ചുയര്‍ന്നത്. പക്ഷേ PS3 സോളിഡ് റോക്കറ്റ് മോട്ടോര്‍ ഘട്ടത്തില്‍ വിക്ഷേപണ വാഹനം പാതയില്‍ നിന്ന് വ്യതിചലിച്ചു. ഇതോടെ ദൗത്യം അവസാനിപ്പിക്കാന്‍ ഐഎസ്ആര്‍ഒ തീരുമാനിക്കുകയായിരുന്നു.

സി-ബാന്‍ഡ് സിന്തറ്റിക് അപ്പര്‍ച്ചര്‍ റഡാര്‍ (SAR) ഉപയോഗിച്ച് എല്ലാ തരത്തിലുള്ള കാലാവസ്ഥാ മാറ്റങ്ങളും ഒപ്പിയെടുക്കാന്‍ രൂപകല്‍പ്പന ചെയ്ത 1,696 കിലോഗ്രാം ഭാരമുള്ള EOS-09 ഉപഗ്രഹത്തെ 524 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ എത്തിക്കാനായിരുന്നു വിക്ഷേപണം.

പിഎസ്എല്‍എവിയുടെ 63 വിക്ഷേപണങ്ങളില്‍ മൂന്നാമത്തെ പൂര്‍ണ്ണ പരാജയമാണിത്. 2017 ന് ശേഷം ആദ്യമായാണ് പിഎസ്എല്‍വി ദൗത്യം പരാജയപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *