
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ വിറപ്പിച്ച് ഭൂചലനം. വ്യാഴാഴ്ച രാവിലെ 9.04 ന് ആയിരുന്നു റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ദൂചലനത്തിന്റെ പ്രകമ്പനം അഞ്ച് മുതല്‍ പത്ത് മിനിറ്റ് വരെ നീണ്ടുനിന്നു. ഭൂചലനവുമായി ബന്ധപ്പെട്ട് ഇതുവരെ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബഹുനില കെട്ടിടങ്ങളില്‍ താമസിക്കുന്നവരാണ് കൂടുതലായും ഭൂചലനത്തിന്റെ തീവ്രത തിരിച്ചറിഞ്ഞത്.
ന്യൂഡല്‍ഹി, നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം, ഫരീദാബ് തുടങ്ങിയ മേഖലകളിലും പ്രകമ്പനം അനുഭവപ്പെട്ടു. ഡല്‍ഹിയില്‍ നിന്നും അറുപത് കിലോമീറ്റര്‍ മാറി ഹരിയാനയിലെ ഝജ്ജര്‍ ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ഫോര്‍ സീസ്‌മോളജി അറിയിച്ചു. കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഡല്‍ഹി മേഖലയില്‍ അനുഭവപ്പെട്ട രണ്ടാമത്തെ വലിയ ഭൂചലനമാണ് ഇന്നതേത് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഫെബ്രുവരി 17 ന് ഡല്‍ഹി-എന്‍സിആറില്‍ 4.0 തീവ്രത അനുഭവപ്പെട്ട ഭൂചനം അനുഭവപ്പെട്ടിരുന്നു. ഡല്‍ഹിയിലെ ധൗള കുവാന്‍ ആയിരുന്നു പ്രഭവ കേന്ദ്രം.. വ്യാഴാഴ്ച രാവിലെ 9.04 ന് ആയിരുന്നു റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ദൂചലനത്തിന്റെ പ്രകമ്പനം അഞ്ച് മുതല്‍ പത്ത് മിനിറ്റ് വരെ നീണ്ടുനിന്നു. ഭൂചലനവുമായി ബന്ധപ്പെട്ട് ഇതുവരെ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബഹുനില കെട്ടിടങ്ങളില്‍ താമസിക്കുന്നവരാണ് കൂടുതലായും ഭൂചലനത്തിന്റെ തീവ്രത തിരിച്ചറിഞ്ഞത്.
Leave a Reply