Advertisement

അമീബിക് മസ്തിഷ്ക ജ്വരം, തലസ്ഥാനത്ത് വയോധിക മരിച്ചു

തിരുവനന്തപുരം : അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച വയോധിക മരിച്ചു. കഴിഞ്ഞ 16-ന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച പോത്തൻകോട് വാവറ അമ്പലം സ്വദേശിനിയായ ഹബ്സാ ബീവി (79) ആണ് മരിച്ചത്. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന്(ചൊവ്വ) രാവിലെ 11 മണിയോടെയാണ് മരണം.

രണ്ടാഴ്ച മുൻപ് പനി വന്നതിനേത്തുടർന്ന് പോത്തൻകോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. മുഖത്ത് നീരും പനിയും കുറയാത്തതിനാൽ ഐസിയുവിൽ തുടരുകയും നാല് ദിവസത്തിനുശേഷം സ്ട്രോക്കിന് സമാനമായ ലക്ഷണങ്ങൾ കണ്ടതോടെ എസ്.യു.ടി. ഹോസ്പിറ്റലിൽ പ്രവേശിക്കുകയുമായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെ വൃക്കകൾ തകരാറിലാവുകയും മൂന്നുതവണ ഡയാലിസിസ് നടത്തുകയും ചെയ്തു.

പനി കുറയാതിരുന്നതിനാൽ വീണ്ടും വിശദമായി രക്തം പരിശോധിച്ചപ്പോഴാണ് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത്. ഇവരുടെ കിണറ്റിലെ വെള്ളത്തിൻ്റെ സാമ്പിൾ ആരോഗ്യവകുപ്പ് പരിശോധനയ്ക്കായി എടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *