Advertisement

തിരുവനന്തപുരത്ത് എക്സൈസിന്‍റെ വൻ ലഹരി വേട്ട; 190ഗ്രാം എംഡിഎംഎയുമായി എംബിയെ വിദ്യാർത്ഥി പിടിയിൽ

തിരുവനന്തപുരം: എക്സൈസിന്‍റെ വൻ ലഹരി വേട്ട. സ്വകാര്യ ബസിൽ ബാഗിൽ തുണികൾക്കിടയിലായി പ്ലാസ്റ്റിക് കവറിൽ ഒളിപ്പിച്ച് കടത്തിയ ലഹരി മരുന്ന് പിടികൂടി. 190ഗ്രാം എംഡിഎംഎയുമായി കൊല്ലം സ്വദേശിയാണ് എക്സൈസിന്‍റെ പിടിയിലായത്. സുഹൈൽ നസീർ ആണ് ബെംഗളൂരുവിൽ നിന്നുള്ള സ്വകാര്യ ബസ്സില്‍ എംഡിഎംഎയുമായി പിടിയിലായത്.

അമരവിള ചെക്പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് യുവാവിൽ നിന്നും എക്സൈസ് മയക്കുമരുന്ന് കണ്ടെത്തിയത്. കേരളത്തിലേക്കുള്ള മയക്കുമരുന്ന് കടത്തൽ സംഘത്തിലെ ഇടനിലക്കാരനാണ് ബെംഗളൂരുവിൽ എംബിഎ വിദ്യാർത്ഥിയായ സുഹൈൽ നസീറെന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഇന്ന് രാവിലെ എക്സൈസ് സംഘം ചെക്പോസ്റ്റിൽ ബസ് തടഞ്ഞ് നടത്തിയ പരിശോധനയിലാണ്
പ്രതി പിടിയിലാകുന്നത്.

അതേസമയം ഇയാൾ കൊല്ലം -തിരുവനന്തപുരം ജില്ലകളിലും വർക്കല ബീച്ചിലും വിൽപ്പനയ്ക്കായി കൊണ്ടുവന്നതാണ് എംഡിഎംഎ എന്നാണ് വിവരം. സുഹൈൽ നേരത്തെയും മയക്കുമരുന്ന് കടത്തിയതായി സംശയമുണ്ടെന്നും ആർക്ക് വേണ്ടിയാണ് കേരളത്തിലേക്ക് ലഹരി എത്തിച്ചതെന്ന കാര്യങ്ങൾ അടക്കം പരിശോധിച്ചു വരികയാണെന്നും എക്സൈസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *