
ബെംഗളൂരു: അൽഖ്വയ്ദ ഭീകരസംഘടനയുടെ വനിതാ നേതാവ് പിടിയിൽ. ഷാമ പർവീൻ(30) ആണ് അറസ്റ്റിലായത്. കർണാടക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരസംഘടനയുടെ ശൃംഖലയിലെ പ്രധാനിയായിരുന്നു യുവതിയെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
ജൂലൈ 23-ന് ഗുജറാത്ത്, ഡൽഹി, നോയിഡ എന്നിവിടങ്ങളിൽ നിന്നും നാല് ഭീകരരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുഹമ്മദ് ഫർദീൻ, സൈഫുള്ള ഖുറേഷി, സീഷൻ അലി, മുഹമ്മദ് ഫായിഖ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് യുവതിയിലേക്ക് അന്വേഷണം വ്യാപിച്ചത്.
സംഘം സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകൾ വഴി ബന്ധപ്പെട്ടിരുന്നുവെന്നും രാജ്യത്തുടനീളം വിവിധയിടങ്ങളിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. അതിർത്തി കടന്ന് മറ്റ് സംസ്ഥാനങ്ങളുമായി ബന്ധമുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമാണ്.
Leave a Reply