Advertisement

കാൻസർ രോഗിയായ മുത്തശ്ശിയെ കൊച്ചുമകൻ മാലിന്യകൂമ്പാരത്തിന് മുകളിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞു

മുംബൈ: കാൻസർ രോഗിയായ മുത്തശ്ശിയെ കൊച്ചുമകൻ മാലിന്യകൂമ്പാരത്തിന് മുകളിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. മുംബൈയിലെ ആരേ കോളനി ഏരിയയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മലാഡ് സ്വദേശിയായ യശോദ ഗെയ്‍ക്വാദാണ് ക്രൂരകൃത്യത്തിന് ഇരയായത്. യശോദ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊച്ചുമകനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

മലാഡിൽ കൊച്ചുമകനൊപ്പമാണ് യശോദ താമസിക്കുന്നത്. സ്കിൻ ക്യാൻസർ ബാധിതയാണ്. മുഖത്ത് ഉണങ്ങാത്ത മുറിവുണ്ട്. അർബുദം മൂലമാണ് പരുക്കെന്നാണ് സൂചന. യശോദയുടെ കവിളിലും മൂക്കിലും അണുബാധയുണ്ടെന്നും പൊലീസ് വ്യക്തമാക്കി. കൂപ്പർ ആശുപത്രിയിലെ ഡോക്ടർമാർ യശോദയ്‌ക്ക് ബേസൽ സെൽ കാർസിനോമ എന്ന സ്കിൻ കാൻസറാണെന്ന് സ്ഥിരീകരിച്ചു .

ശനിയാഴ്ച രാവിലെയാണ് പൊലീസ് കൺട്രോൾ റൂമിൽ ഫോൺ കോൾ എത്തിയത്. പിങ്ക് നൈറ്റ് ഡ്രസും ഗ്രേ പെറ്റിക്കോട്ടും ധരിച്ച വയോധിക മാലിന്യകുമ്പാരത്തിൽ കിടക്കുന്നുവെന്നാണ് ഫോണിന്റെ ഉള്ളടക്കം. പൊലീസ് സ്ഥലത്തെത്തി വയോധികയെ ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *