Advertisement

അത്യന്തം ദു:ഖകരമായ സംഭവം, കുടുംബത്തിന്റെ ദു:ഖം എന്റേതും, സര്‍ക്കാര്‍ ഒപ്പമുണ്ട്, ബിന്ദുവിന്റെ വീട്ടിലെത്തി ആരോഗ്യമന്ത്രി


,
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്ന് മരിച്ച ബിന്ദുവിന്റെ വീട്ടിലെത്തി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. രാവിലെ ഏഴേകാലോടെയാണ് മന്ത്രി കോട്ടയം, തലയോലപ്പറമ്പിലെ വീട്ടിലെത്തിയത്. ബിന്ദുവിന്റെ വീട്ടില്‍ ആശ്വാസ വാക്കുകള്‍ പറയാന്‍ പോലും മന്ത്രിയെത്തിയില്ലെന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

ബിന്ദുവിന്റെ ഭര്‍ത്താവിനോടും അമ്മയോടും മക്കളോടും മന്ത്രി സംസാരിച്ചു. ആശ്വാസ വാക്കുകള്‍ നല്‍കിയും വേണ്ടത് ചെയ്യാമെന്ന് ഉറപ്പ് നല്‍കിയുമാണ് മന്ത്രി മടങ്ങിയത്. പ്രാദേശിക സിപിഎം നേതാക്കളുമായാണ് മന്ത്രി വീട്ടിലെത്തിയത്.

അത്യന്തം ദു:ഖകരമായ സംഭവമാണെന്നും ബിന്ദുവിന്റെ കുടുംബത്തിന്റെ ദു:ഖം തന്റേതുമാണെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.സര്‍ക്കാര്‍ പൂര്‍ണമായും കുടുംബത്തിനൊപ്പമാണെന്നും ഇവര്‍ക്കുള്ള സഹായം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം,കോട്ടയം മെഡിക്കല്‍ കോളജില്‍ അപകടമുണ്ടായ കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ശുചിമുറി രോഗികള്‍ ഉപയോഗിച്ചിരുന്നതായി ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി ഫയര്‍ഫോഴ്‌സ്, പൊതുമരാമത്ത് ബില്‍ഡിംഗ് വിഭാഗം തുടങ്ങിയവരില്‍ നിന്ന് കലക്ടര്‍ വിവരങ്ങള്‍ തേടി. രക്ഷാപ്രവര്‍ത്തനം, അപകടം ഉണ്ടായ കെട്ടിടത്തിന്റെ അവസ്ഥ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ കൈമാറമെന്നാണ് നിര്‍ദ്ദേശം.

Leave a Reply

Your email address will not be published. Required fields are marked *