ഹൈദരാബാദ് : അനധികൃത സ്വത്ത് സമ്പാദനം, ജഗൻമോഹൻ റെഡ്ഡിക്കും ഡാൽമിയ സിമന്‍റ്സിനും തിരിച്ചടി, 793 കോടി വരുന്ന സ്വത്തുക്കൾ ഇഡി പിടിച്ചെടുത്തു. ഡാൽമിയ സിമന്‍റ്സിൽ ജഗൻമോഹൻ റെഡ്ഡിക്കുള്ള ഇരുപത്തിയേഴര കോടി രൂപയുടെ ഓഹരികളും ഇഡി കണ്ടു കെട്ടിയിട്ടുണ്ട്.
ഡാൽമിയ സിമന്‍റ്സിന്‍റെ 793 കോടി രൂപ വില വരുന്ന ഭൂമി ആണ് കണ്ടുകെട്ടിയത് . 2011-ൽ സിബിഐ റജിസ്റ്റർ ചെയ്ത കേസിലാണ് 14 വർഷത്തിന് ശേഷം ഇഡി നടപടി. ജഗൻ മോഹൻ റെഡ്ഡിയുടെ പിതാവ് രാജശേഖര റെഡ്ഡി മുഖ്യമന്ത്രിയായിരുന്ന കാലത്ത്, ജഗന്‍റെ ഉടമസ്ഥതയിലുള്ള ഭാരതി സിമന്‍റ്സ്, രഘുറാം സിമന്‍റ്സ് എന്നീ കമ്പനികളിൽ ഡാൽമിയ സിമന്‍റ്സ് നിക്ഷേപം നടത്തിയിരുന്നു.
വൈഎസ് ജഗൻ മോഹൻ റെഡ്ഡി പ്രതിനിധീകരിക്കുന്ന രഘുറാം സിമന്റ്സ് ലിമിറ്റഡിൽ ഡിസിബിഎൽ 95 കോടി നിക്ഷേപിച്ചതായി സിബിഐയും ഇഡിയും നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ‘മൊത്തം ഇടപാടുകൾ അഴിമതി നിരോധന നിയമത്തിന്‍റെ പരിധിയിൽ വരുമെന്നും കേന്ദ്ര ഏജൻസികൾ കണ്ടെത്തി. ഇതിന്‍റെ ഭാഗമായാണ് 14 വർഷത്തിന് ശേഷം ഇപ്പോൾ ഓഹരികളും ഭൂമിയും പിടിച്ചെടുത്തിരിക്കുന്നത്.
Leave a Reply