
ന്യൂഡൽഹി: പാകിസ്താനുമായുള്ള സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ പാകിസ്താനിൽ നിന്നുള്ള എല്ലാ ഉത്പന്നങ്ങളുടെയും ഇറക്കുമതി നിരോധിച്ച് ഇന്ത്യ. പാകിസ്താനിൽ നിന്നും നേരിട്ടോ അല്ലാതെയോ ഇനി ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യാനാകില്ല. പാകിസ്താനിൽ നിന്നുള്ള നേരിട്ടുള്ള ഇറക്കുമതി ഇന്ത്യയിൽ നേരത്തെ കുറവായിരുന്നു.
പരോക്ഷമായി ചില സാധനങ്ങൾ മറ്റൊരു രാജ്യത്തെ ആശ്രയിച്ചുകൊണ്ടും ഇന്ത്യയിലേക്ക് എത്തുന്നുണ്ടായിരുന്നു. ഇതാണ് പൂർണമായും നിരോധിച്ചിരിക്കുന്നത്. ദേശീയ സുരക്ഷയുടെയും പൊതുനയത്തിന്റെയും താത്പര്യങ്ങൾ കണക്കിലെടുത്താണ് ഈ തീരുമാനമെടുത്തതെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. പാകിസ്താനിൽ നിന്നുള്ള എല്ലാ ഉത്പന്നങ്ങൾക്കും ഇത് ബാധകമായിരിക്കും. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ പാകിസ്താനിൽ നിന്നുള്ള ഉത്പന്നങ്ങൾ ഇന്ത്യയിൽ ഇറുക്കുമതി ചെയ്യില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.













Leave a Reply