Advertisement

ഇന്ത്യാ-പാക്ക് സംഘർഷം, രാജ്യത്തെ 27 വിമാനത്താവളങ്ങൾ അടച്ചിടാൻ നിർദേശിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയം

ന്യൂഡൽഹി∙ ഇന്ത്യാ-പാക്ക് സംഘർഷം കണക്കിലെടുത്ത് രാജ്യത്തെ 27 വിമാനത്താവളങ്ങൾ അടച്ചിടാൻ നിർദേശിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയം. ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ, പഞ്ചാബ്, ജമ്മു കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിലെ 27 വിമാനത്താവളങ്ങളാണ് അടയ്ക്കുക. ശനിയാഴ്ച പുലർച്ചെ വരെയുള്ള വിമാന സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.

ആകെ 430 വിമാനസർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. കശ്മീർ മുതൽ ഗുജറാത്ത് വരെയുള്ള വടക്ക് – പടിഞ്ഞാറൻ വ്യോമപാത പൂർണമായും ഒഴിവാക്കിയാണ് നിലവിൽ വിമാനക്കമ്പനികൾ സർവീസ് നടത്തുന്നത്. ഇതിനു പിന്നാലെയാണ് വിമാനത്താവളങ്ങൾ കൂടി അടച്ചിടാനുള്ള തീരുമാനം വന്നിരിക്കുന്നത്. മിക്ക വിദേശ വിമാനക്കമ്പനികളും പാക്കിസ്ഥാൻ വ്യോമാതിർത്തി ഉപയോഗിക്കുന്നത് നിർത്തി വച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *