Advertisement

ഇന്ത്യ ഒരിക്കലും പാകിസ്താന്റെ ആണവഭീഷണിക്ക് മുന്നിൽ ഭയപ്പെടില്ല, എസ് ജയശങ്കർ

ന്യൂഡൽഹി: ഇന്ത്യ ഒരിക്കലും പാകിസ്താന്റെ ആണവഭീഷണിക്ക് മുന്നിൽ പതറില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശ​ങ്കർ. ഗുജറാത്തിലെ വഡോദരയിൽ സ്വകാര്യ സർവകലാശാലയുടെ ബിരുദ​ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശതാത്പര്യങ്ങൾക്ക് വേണ്ടി എന്ത് ചെയ്യേണ്ടിവന്നാലും അതൊക്കെ ചെയ്യും. പഹൽ​ഗാമിൽ 26 കൊലപ്പെടുത്തിയതിന് ശേഷവും പാകിസ്താൻ ഇന്ത്യയ്‌ക്ക് നേരെ ആക്രമണം നടത്തിയിരുന്നു. ഓപ്പറേഷൻ സിന്ദൂറിന് മുമ്പ് തന്നെ പാക് മന്ത്രിമാരും ഉദ്യോ​ഗസ്ഥരും ആണവഭീഷണി ഉയർത്തി. ഇന്ത്യയും മറ്റ് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രം വ്യത്യസ്തമാണ്”.

ഭീകരതയെ പിന്തുണക്കുകയും വളർത്തുകയും ചെയ്യുന്നവർക്ക് വലിയ മറുപടി നൽകേണ്ടത് അത്യാവശ്യമാണെന്നും ഭീകരതയോടുള്ള ഇന്ത്യയുടെ നടപടിയിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും ജയശങ്കർ പറഞ്ഞു. ​ഭീകരതയുടെ പ്രഭവകേന്ദ്രങ്ങൾ ഇനി ഇന്ത്യൻ പ്രതിരോധന സേനയുടെ നിരീക്ഷണത്തിലായിരിക്കുമെന്നും ജയശങ്കർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *