
തിരുവനന്തപുരം : ഖത്തറില്‍ ഇറാന്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ കേരളത്തില്‍നിന്നുള്ള നിരവധി വിമാനങ്ങള്‍ റദ്ദാക്കി. തിരുവനന്തപുരം, കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്നുള്ള വിമാനങ്ങളാണ് റദ്ദാക്കിയിട്ടുള്ളത്. ഇതിനുപുറമെ, വിമാനങ്ങള്‍ വൈകുമെന്നും ചിലത് വഴിതിരിച്ചുവിടുമെന്നും വിമാനത്താവള അധികൃര്‍ വ്യക്തമാക്കിയിട്ടുണ്ട്.
തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നും റദ്ദാക്കിയ വിമാനങ്ങള്‍:
J9411/412 – ജസീറ എയര്‍വൈസ് – കുവൈറ്റ് ടു തിരുവനന്തപുരം
063 ഗള്‍ഫ് എയര്‍ – തിരുവനന്തപുരം – ബഹ്‌റൈന്‍
ബാക്കി എല്ലാ വിമാനങ്ങളും കൃത്യസമയത്ത് പുറപ്പെടുമെന്നാണ് ഒടുവിലായി ലഭിച്ചിരിക്കുന്ന വിവരം.
കൊച്ചി: ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലയില്‍ നെടുമ്പാശ്ശേരിയില്‍ നിന്നുള്ള 17 സര്‍വീസുകള്‍ റദ്ദാക്കി. സാഹചര്യം സൂക്ഷ്മമായി വിലയിരുത്തി വരികയാണെന്നും യാത്രക്കാര്‍ മെസേജുകളും ഇമെയിലുകളും വഴിയുള്ള അലേര്‍ട്ടുകള്‍ ശ്രദ്ധിക്കണമെന്നും സിയാല്‍ അറിയിച്ചു.
നെടുമ്പാശ്ശേരിയില്‍ നിന്ന് നിലവില്‍ റദ്ദാക്കിയ സര്‍വീസുകള്‍:
AI953 കൊച്ചി ടു ദോഹ
SG018 കൊച്ചി ടു ദുബൈ
6E1403 കൊച്ചി ടു അബുദാബി
6E1493 കൊച്ചി ടു റാസല്‍ഖൈമ
6E1271 കൊച്ചി ടു മസ്‌കറ്റ്
6E1272 മസ്‌കറ്റ് ടു കൊച്ചി
6E1206/055 ബഹ്റൈന്‍ ടു കൊച്ചി ടു ദമ്മാം
SG017 – ദുബൈ ടു കൊച്ചി
6E1404 അബുദാബി ടു കൊച്ചി
AI933 കൊച്ചി ടു ദുബൈ
AI934 ദുബൈ ടു കൊച്ചി
IX494 കുവൈറ്റ് ടു കൊച്ചി
IX441 കൊച്ചി ടു മസ്‌കറ്റ്
IX476 ദോഹ ടു കൊച്ചി
IX475 കൊച്ചി ടു ദോഹ
IX442 മസ്‌കറ്റ് ടു കൊച്ചി
IX461 കൊച്ചി ടു കുവൈറ്റ്
Leave a Reply