
ദോഹയിൽ ഇറാൻ മിസൈൽ ആക്രമണം, വ്യോമമേഖല അടച്ച് ഖത്തർ. ഖത്തറിലെ യുഎസിന്റെ അൽ ഉദെയ്ദ് സൈനിക താവളത്തിന് നേരെ ആറു മിസൈലുകൾ വർഷിച്ചതായി ഇറാൻ സായുധ സേന വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇറാന്റെ ഭീഷണിയെ തുടർന്ന് മുൻ കരുതൽ എന്ന നിലയിൽ ഖത്തർ വ്യോമ പാത അടച്ചതിന് പിന്നാലെയാണ് ആക്രമണം നടന്നതെന്നാണ് വിവരം.
സൈനികർ ബങ്കറുകളിൽ അഭയം തേടണമെന്ന് നിർദ്ദേശം നൽകിയതായി സൈനിക വൃത്തങ്ങളെ ഉദ്ദരിച്ച് റിപ്പോർട്ട് . അതേസമയം ഇറാൻ യുഎസിന്റെ സൈനിക താവളമായ അൽ ഉദെയ്ദിൽ നടത്തിയ മിസൈൽ ആക്രമണം ഖത്തറിന്റെ വ്യോമപ്രതിരോധ സംവിധാനം നിർവീര്യമാക്കിയെന്ന് റിപ്പോർട്ട്.
Leave a Reply