Advertisement

ഗാസ സിറ്റിയിൽ ഇസ്രായേൽ വ്യോമാക്രമണം, ഹമാസ് ഭീകരനേതാവ് ഹഖാം മുഹമ്മദ് ഇസ കൊല്ലപ്പെട്ടു

ടെൽഅവീവ്: ​ഗാസ സിറ്റിയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് ഭീകരനേതാവ് ഹഖാം മുഹമ്മദ് ഇസ കൊല്ലപ്പെട്ടു. പ്രതിരോധ സേനയുടെ ഔദ്യോ​ഗിക സോഷ്യൽമീഡിയ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഹമാസിന്റെ മുതിർന്ന കമാൻഡർമാരിൽ ഒരാളാണ് ഹഖാം മുഹമ്മദ് ഇസ. സൈനിക വിഭാ​ഗത്തിന്റെ സ്ഥാപക അം​ഗമായിരുന്നു ഇയാൾ. ഒക്ടോബർ ഏഴിന് ​ഗാസയിൽ നടന്ന ഹമാസ് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനാണ് ഹഖാം മുഹമ്മദെന്ന് ഇസ്രയേൽ പ്രതിരോധസേന അറിയിച്ചു.
ഹമാസ് ഭീകരാക്രമണത്തിൽ 1,200 ലധികം ഇസ്രയേലികൾ കൊല്ലപ്പെടുകയും 250 ഓളം പേർ ബന്ദികളാക്കുകയും ചെയ്തു. ഇസ്രയേലിലെ ജനങ്ങൾക്കും സൈനികർക്കും നേരെയുള്ള ആക്രമണങ്ങൾ ആസൂത്രണം ചെയ്തതും ഇയാളാണെന്ന് ഐഡിഎഫ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *