Advertisement

തലസ്ഥാനത്ത് തലയെടുപ്പോടെ കെ.ജി. മാരാർ ഭവൻ, ബിജെപി സംസ്ഥാന കാര്യാലയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം:തലസ്ഥാനത്ത് തലയെടുപ്പോടെ കെ.ജി. മാരാർ ഭവൻ, ബിജെപി സംസ്ഥാന കാര്യാലയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു. 10.45 ഓടെ എത്തിയ അമിത് ഷാ ബിജെപി പതാക സംസ്ഥാന കാര്യാലയത്തിന് മുന്നിൽ ഉയർത്തി. പിന്നീട് അദ്ദേഹം ഓഫീസിന്റെ മുറ്റത്ത് കണിക്കൊന്നയുടെ തൈ നട്ടു . തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി സംഘടനയുടെ സ്ഥാപക നേതാക്കളായ ശ്യാമപ്രസാദ് മുഖർജിയുടെയും ദീനദയാൽ ഉപാദ്ധ്യായയുടെയും വെങ്കല പ്രതിമകൾക്ക് മുന്നിൽ നിലവിളക്കു കൊളുത്തി ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ചു.

ഓഫീസിന്റെ നടുത്തളത്തില്‍ സ്ഥാപിച്ച മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.ജി. മാരാരുടെ അര്‍ധകായ വെങ്കലപ്രതിമ അദ്ദേഹം അനാച്ഛാദനം ചെയ്തു. ദേശീയ- സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിൽ പ്രതിമയിൽ ഹാരാർപ്പണം നടത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി തുടർന്ന് ഓഫീസ് കെട്ടിടം നടന്നു കണ്ടു.

തൈക്കാട് രണ്ടര പതിറ്റാണ്ട് മുമ്പ് വാങ്ങിച്ച 55 സെന്റ് സ്ഥലത്താണ് 60,000 ചതുരശ്ര അടിയുള്ള മാരാർജി ഭവൻ നിർമ്മിച്ചിരിക്കുന്നത്. സി.കെ. പത്മനാഭൻ സംസ്ഥാന പ്രസിഡന്റും പി.പി. മുകുന്ദൻ സംഘടനാ ജനറൽ സെക്രട്ടറിയുമായിരുന്നപ്പോഴായിരുന്നു സ്ഥലം വാങ്ങിയത്. മൂന്നര വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കിയ മന്ദിരത്തിന്റെ നിർമാണം പൂർത്തിയായത്.

Leave a Reply

Your email address will not be published. Required fields are marked *