
തൃശൂര്‍: കണിമംഗലം ശാസ്താവ് തട്ടകത്തില്‍ നിന്നു പുറപ്പെട്ട് വടക്കുംനാഥ സന്നിധിയില്‍ എത്തി. ഗജ സാമ്രാട്ട് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ പുറത്തേറി ചെമ്പൂക്കാവ് ഭഗവതിയും ലാലൂര്‍, ചൂരക്കാട്ടുകാവ് ഘടക ക്ഷേത്രങ്ങളും എഴുന്നള്ളുന്നു. തിരുവമ്പാടിയുടെ മഠത്തിൽ വരവ് ആരംഭിച്ചു. മറ്റ് ഘടക പൂരങ്ങളും വടക്കുംനാഥ സന്നിധിയിലേക്ക് എഴുന്നള്ളിക്കൊണ്ടിരിക്കുന്നു.
പുലര്‍ച്ചെ അഞ്ചരയോടെയാണ് കണിമംഗലം ശ്താവിന്റെ എഴുന്നള്ളത്ത് ആരംഭിച്ചത്. ആദ്യം എത്തുന്ന ദേവനാണ് ദേവഗുരു സങ്കല്‍പ്പത്തിലുള്ള കണിമംഗലം ശാസ്താവ്. പിന്നാലെയാണ് മറ്റ് ഘടക പൂരങ്ങളും വടക്കുംനാഥനെ വണങ്ങാനായി വരുന്നത്.
കണിമംഗലം ശാസ്താവ് വടക്കുംനാഥന്റെ തെക്കേഗോപുരം കടന്ന് ക്ഷേത്രത്തില്‍ പ്രവേശിച്ചു. പിന്നീട് പടിഞ്ഞാറെ നടവഴി പുറത്തുകടന്ന് അവസ്ഥാപ്രകാരമുള്ള ഒന്‍പതാനകളോടെ നിരന്ന് മേളം കൊട്ടിക്കലാശിച്ചു മടങ്ങി. ദേവഗുരുവായതിനാല്‍ വടക്കുംനാഥനെ വലംവയ്ക്കുകയോ വണങ്ങുകയോ ചെയ്യാത്ത മൂര്‍ത്തിയാണ് കണിമംഗലം ശാസ്താവ്.













Leave a Reply