Advertisement

കാസര്‍കോട് ശക്തമായ മഴ, ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു

കാസര്‍കോട്: ശക്തമായ മഴയില്‍ മധൂര്‍ പട്ട്‌ലയില്‍ യുവാവ് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. പാലക്കുന്ന് സ്വദേശി സിദ്ധിഖ് (36) ആണ് മരിച്ചത്. പാലക്കുന്ന് കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന്‍ റോഡിലെ ഫാല്‍ക്കണ്‍ ടെക്‌സ്‌റ്റൈല്‍സ് കടയുടെ ഉടമയാണ് സിദിഖ്. യുഎഇയില്‍ ജോലി ചെയ്തിരുന്ന സിദ്ധിഖ് ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്. ഭാര്യ ഫര്‍സാന. മക്കള്‍ ഫാദില്‍ സൈന്‍, സിയ ഫാത്തിമ, ആമിന.

ജില്ലയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷവും മഴ ശക്തമായി തുടരുകയാണ്. പല സ്ഥലങ്ങളിലും വെള്ളം കയറി വന്‍ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. മഞ്ചേശ്വരം ഹൊസങ്കടിയില്‍ പല വീടുകളിലും വെള്ളം കയറിയതിനേതുടര്‍ന്നു ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ഉദുമയിലും മഞ്ചേശ്വരത്തും റെയില്‍ പാളത്തില്‍ മരം പൊട്ടിവീണതിനേ തുടര്‍ന്നു നിര്‍ത്തി വെച്ച ട്രെയിന്‍ സര്‍വീസ് മരം മുറിച്ച് മാറ്റി പുനസ്ഥാപിച്ചു. മൊഗ്രാല്‍പുത്തൂര്‍, തെക്കില്‍ ഭാഗങ്ങളിലും മഴ ദുരിതം വിതച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *