
മീററ്റ് : 22 കാരിയായ മദ്രസ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത് ഗർഭഛിദ്രത്തിന് നിർബന്ധിച്ച മതപുരോഹിതൻ അറസ്റ്റിൽ. പ്രതി തന്നെ പലതവണ ലൈംഗികമായി പീഡിപ്പിച്ചതായും ഗർഭിണയായപ്പോൾ ഗർഭഛിദ്രത്തിന് നിർബന്ധിച്ചതായും ബിഹാർ സ്വദേശിയായ മദ്രസ വിദ്യാർത്ഥിനിയുടെ പരാതിയിൽ പറയുന്നു.
പ്രതിയുടെ ഭാര്യയും പെൺകുട്ടിയോട് ഗർഭഛിദ്രം നടത്താൻ പലതവണ നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു. മൂന്ന് വർഷം മുമ്പാണ് പെൺകുട്ടി മദ്രസയിലെത്തുന്നത് .
എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തതായി മീററ്റ് പോലീസ് സൂപ്രണ്ട് (സിറ്റി) ആയുഷ് വിക്രം സിംഗ് പറഞ്ഞു. ഇരയുടെ മൊഴി രേഖപ്പെടുത്തിയതായും ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
Leave a Reply