Advertisement

സൗദിയിൽ വാഹനാപകടം, മലയാളി യുവതി മരിച്ചു

ദമ്മാം: സൗദിയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. കിഴക്കന്‍ പ്രവിശ്യയായ ദമ്മാമിന് സമീപം ഹുറൈറയില്‍ ദമ്മാം-റിയാദ് ഹൈവേയിലാണ് അപകടം ഉണ്ടായത്. തൃശൂര്‍ തളിക്കുളം സ്വദേശി കല്ലിപറമ്പില്‍ സിദ്ദീഖ് ഹസൈനാറിന്റെ കുടുംബമാണ് ചൊവ്വാഴ്ച പുലര്‍ച്ചെ അപകടത്തില്‍പ്പെട്ടത്. സിദ്ദീഖിന്റെ ഇരട്ടക്കുട്ടികളിലൊരാളായ ഫര്‍ഹാന ഷെറിന്‍ (18) ആണ് സംഭവസ്ഥലത്തുവെച്ച് മരിച്ചത്.

സിദ്ദീഖ്, ഭാര്യ, മറ്റു രണ്ടു കുട്ടികള്‍ എന്നിവര്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. സന്ദര്‍ശക വിസയില്‍ സൗദിയിലെത്തിയ കുടുംബം, വിസ പുതുക്കുന്നതിനായി ബഹ്‌റൈനിലെ അതിര്‍ത്തിയിലേക്കു പോയി റിയാദിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *