
കൊല്ലം: കാനഡയിൽ മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ഇരവിപുരം സ്വദേശിനിയായ അനീറ്റ ബെനാൻസാണ് മരിച്ചത്. കാനഡയിലുള്ള ഒരു ബാങ്കിൽ ജോലി ചെയ്തുവരികയായിരുന്നു യുവതി. അനീറ്റയോടൊപ്പം താമസിക്കുന്നവരാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പൊലീസ് എത്തി പ്രാഥമിക അന്വേഷണം നടത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ
Leave a Reply