Advertisement

പാക് അതിര്‍ത്തിയില്‍ കുടുങ്ങി എന്ന് പ്രചരിപ്പിക്കപ്പെടുന്ന മണിക്കുട്ടന്‍ താനല്ല, വിശദീകരണവുമായി താരം

പാക് അതിര്‍ത്തിയില്‍ കുടുങ്ങി എന്ന് പ്രചരിപ്പിക്കപ്പെടുന്ന മണിക്കുട്ടന്‍ താനല്ലെന്ന് നടന്‍ സാമൂഹികമാധ്യമങ്ങള്‍ വഴി അറിയിച്ചു. താനിപ്പോള്‍ ഒരുസ്‌റ്റേജ് ഷോയുമായി ബന്ധപ്പെട്ട് ന്യൂയോര്‍ക്കിലാണെന്നും മണിക്കുട്ടന്‍ വ്യക്തതവരുത്തി. പ്രിയമുള്ളവരേ സിനി സ്റ്റാര്‍ നൈറ്റ് 2025 പ്രോഗ്രാമുമായി ബന്ധപ്പെട്ടു ശ്വേത മേനോന്‍, രാഹുല്‍ മാധവ, മാളവിക, ശ്രീനാഥ്, രേഷ്മ രാഘവേന്ദ്ര, മഹേഷ് കുഞ്ഞുമോന്‍, അനൂപ് കോവളം എന്നിവരോടൊപ്പം ഞാന്‍ ഇപ്പോള്‍ ന്യൂയോര്‍ക്കിലാണ്.

ഒരു ചാനലില്‍ വന്ന ഫേക്ക് ന്യൂസുമായി ബന്ധപ്പെട്ടാണ് ഈ പോസ്റ്റ് ഇടുന്നത്. കൃത്യമായുള്ള ന്യൂസ് വ്യക്തതയോടെ പ്രചരിപ്പിക്കുമെന്നു വിശ്വസിക്കുന്നു. നല്ല രീതിയിലുള്ള ഇന്ത്യന്‍ പ്രതിരോധം തുടരട്ടെ. എത്രയും വേഗം ശാന്തമാക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു’, മണിക്കുട്ടന്‍ സാമൂഹികമാധ്യമങ്ങളില്‍ കുറിച്ചു.

‘പാക് അതിര്‍ത്തിയില്‍ കുടുങ്ങി ‘ഹാഫ്’ സിനിമാപ്രവര്‍ത്തകര്‍. സംഘത്തില്‍ സംവിധായകന്‍ സംജാദും നടന്‍ മണിക്കുട്ടനും’, എന്ന വാര്‍ത്താകാര്‍ഡ് പങ്കുവെച്ചുകൊണ്ടാണ് മണിക്കുട്ടന്റെ വിശദീകരണം. ന്യൂയോര്‍ക്കില്‍ നടക്കുന്ന പരിപാടിയുടെ പോസ്റ്ററും പങ്കെടുക്കുന്ന മറ്റ് താരങ്ങള്‍ക്കൊപ്പമുള്ള ചിത്രവും മണിക്കുട്ടന്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *