Advertisement

തിരുവനന്തപുരത്ത് എംഡിഎംഎ വേട്ട, 52ഗ്രാം ലഹരിമരുന്നുമായി സ്പാ ജീവനക്കാരി ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

തിരുവനന്തപുരം: കഴക്കൂട്ടത്ത് സ്വകാര്യബസ്സിലെത്തിച്ച എംഡിഎംഎയുമായി സ്പാ ജീവനക്കാരി ഉൾപ്പെടെ മൂന്നുപേർ പിടിയിൽ. കഴക്കൂട്ടത്തെ സ്പായിലെ ജീവനക്കാരി അഞ്ജുവും ജെഫിനും ഉമേഷുമാണ് പിടിയിലായത്.

52ഗ്രാം എംഡിഎംഎ പ്രതികളിൽ നിന്ന് പിടിച്ചെടുത്തു. സ്പാ കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടക്കുന്നതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

ബെം​ഗളൂരുവിൽ നിന്നും സ്വകാര്യബസ്സിലെത്തി മറ്റൊരു വാഹനത്തിൽ കഴക്കൂട്ടം ഭാ​ഗത്തേക്ക് പോവുകയായിരുന്നു ഇവർ. ഈ സമയത്താണ് അവരെ പിടികൂടിയത്. ഇവർ സ്ഥിരമായി കാരിയേഴ്സ് ആവുന്നത് പൊലീസിന് വിവരം ലഭിച്ചിരുന്നു. റൂറൽ ഡാൻസാഫാണ് ഇവരെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *