Advertisement

ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് പാകിസ്ഥാനെ മുൻകൂട്ടി അറിയിച്ചില്ല, മന്ത്രിയുടെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു, വിദേശകാര്യ മന്ത്രാലയം

ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് പാകിസ്ഥാനെ മുൻകൂട്ടി അറിയിച്ചില്ല, മന്ത്രിയുടെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു, വിദേശകാര്യ മന്ത്രാലയം. ആക്രമണം ആരംഭിക്കുന്നതിന് മുമ്പ് വിവരം പാകിസ്താനെ അറിയിച്ചിരുന്നു. സൈന്യം ഇടപെടരുതെന്നും പാക് അധികൃതരെ അറിയിച്ചെന്നാണ് ജയ്ശങ്കർ വ്യക്തമാക്കി.

ഇന്ത്യയുടെ ആക്രമണ നീക്കം പാകിസ്ഥാനെ അറിയിച്ചത് കുറ്റക്കരമാണെന്നും ഇതിന് ആരാണ് അനുമതി നൽകിയതെന്നും രാഹുൽ ഗാന്ധി എക്സിലൂടെ ചോദിച്ചിരുന്നു. ഇപ്പോഴിതാ ഇതിൽ വ്യക്തത വരുത്തി എത്തിയിരിക്കുകയാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഭീകര കേന്ദ്രങ്ങളിൽ ആക്രമണം നടത്താൻ പോകുന്നത് പാകിസ്താനെ അറിയിച്ചിരുന്നുവെന്നാണ് വിദേശകാര്യ മന്ത്രി മാധ്യമങ്ങളോട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്.

മുൻകൂട്ടി അറിയിച്ചത് കൊണ്ട് പാകിസ്ഥാന്‍റെ പ്രത്യാക്രമണത്തിൽ ഇന്ത്യയുടെ എത്ര യുദ്ധ വിമാനങ്ങൾ നഷ്ടമായെന്നും രാഹുൽ ചോദിച്ചു. വിദേശകാര്യ മന്ത്രി നടത്തിയ പ്രസ്താവനയുടെ വീഡിയോ എക്സിൽ പങ്കുവെച്ചായിരുന്നു രാഹുലിന്‍റെ ചോദ്യം. ജയ്ശങ്കറിന്‍റെ പ്രസ്താവന ചർച്ചയായതിന് പിന്നാലെ വിശദീകരണവുമായി വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. മന്ത്രിയുടെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്ന് വാർത്താകുറിപ്പിൽ മന്ത്രാലായം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *