Advertisement

ഊര്‍ജം, പ്രതിരോധം ഉള്‍പ്പെടെയുള്ള മേഖലകളില്‍ സഹകരണം ശക്തമാക്കും,മോദിയും ജെഡി വാന്‍സും കൂടിക്കാഴ്ച്ച നടത്തി

ഡല്‍ഹി: ഇന്ത്യ-യുഎസ് വ്യാപാര കരാറില്‍ നിര്‍ണായക പുരോഗതി. ഊര്‍ജം, പ്രതിരോധം ഉള്‍പ്പെടെയുള്ള വിവിധ മേഖലകളില്‍ സഹകരണം ശക്തമാക്കുന്നതു സംബന്ധിച്ചു മോദിയും വാന്‍സും സംസാരിച്ചു. നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി. ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച്ച.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വലംകൈയായ ജെഡി വാന്‍സിന്റെ സന്ദര്‍ശനത്തെ ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ സര്‍ക്കാര്‍ ഉറ്റുനോക്കുന്നത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാറിനെ കേന്ദ്രീകരിച്ചായിരുന്നു ഇരുവരുടെയും ചര്‍ച്ച.

ചൈനയുമായി അമേരിക്ക തീരുവ യുദ്ധം പ്രഖാപിച്ച ഘട്ടത്തിലാണ് വാന്‍സിന്റെ സന്ദര്‍ശനമെന്നത് ശ്രദ്ധേയമാണ്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് തീരുവ വിഷയത്തില്‍ ഇന്ത്യയോടുള്ള മൃദുസമീപനം തുടരുമെന്ന സൂചനയാണ് യുഎസ് വൈസ് പ്രസിഡന്റിന്റെ സന്ദര്‍ശനം നല്‍കുന്നത്. വ്യാപാര കരാര്‍ സംബന്ധിച്ച് തുടര്‍ ചര്‍ച്ചകള്‍ മുന്നോട്ടുകൊണ്ടുപോകാനാണ് ഇരു രാജ്യങ്ങളുടെയും തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *