നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ജൂൺ 19 ന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ജൂൺ 23 നാണ് വോട്ടെണ്ണൽ. മെയ് 26ന് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങും.
ഗുജറാത്ത്, പഞ്ചാബ്, പശ്ചിമബംഗാള്‍ ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചത്. എൽ.ഡി. എഫ് സ്വതന്ത്ര എം. എൽ. എ ആയിരുന്ന പി.വി അൻവർ രാജിവെച്ചതിനെ തുടർന്നാണ് നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
അടുത്ത വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എല്‍ഡിഎഫിനും യുഡിഎഫിനും ഒരുപോലെ നിര്‍ണായകമാകുന്ന സീറ്റാണ് നിലമ്പൂരിലേത്. തദ്ദേശ തിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനും മാസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ നിലമ്പൂര്‍ പിടിക്കേണ്ടത് ഇരുമുന്നണികള്‍ക്കും അഭിമാനപ്രശ്‌നമാണ്.
Leave a Reply