ശ്രീനഗർ: ഓപ്പറേഷൻ കെല്ലർ, 48 മണിക്കൂറിനിടെ സൈന്യം വധിച്ചത് ആറുപേരെ. ലഷ്‌കറെ തൊയ്‌ബ, ജയ്‌ഷെ മുഹമ്മദ് ഭീകരരെയാണ് രണ്ടുദിവസത്തിനിടെ വധിച്ചത്. ഓപ്പറേഷൻ കെല്ലർ ദൗത്യത്തിലാണ് ലഷ്‌കറെ തൊയ്‌ബ പ്രധാന കമാൻഡറെയടക്കം ചൊവ്വാഴ്ച സൈന്യം വധിച്ചത്.
ലഷ്കർ കമാൻഡർ ഷാഹിദ് കുട്ടെ, അദ്‌നാൻ ഷാഫി, മറ്റൊരാൾ എന്നിവരെയാണ് വധിച്ചത്ഓപ്പറേഷൻ നാദർ’ ദൗത്യത്തിന്റെ ഭാഗമായിട്ടായിരുന്നു വ്യാഴാഴ്ചത്തെ തിരച്ചിൽ. തിരച്ചിൽ തുടങ്ങിയതോടെ ഭീകരർ സൈന്യത്തിനുനേരെ വെടിവെച്ചു. തുടർന്ന് നടത്തിയ ഏറ്റുമുട്ടലിലാണ് മൂന്നുപേരെയും വധിച്ചത്.
ഇതിൽ ആസിഫ് ഷെയ്‌ക്ക് പഹൽഗാം ഭീകരാക്രമണത്തിന് സഹായം നൽകിയിരുന്നു. എകെ സീരീസ് റൈഫിളുകൾ, 12 മാഗസിനുകൾ, മൂന്ന് ഗ്രനേഡുകൾ, മറ്റ് ആയുധങ്ങൾ എന്നിവ ഭീകരരിൽനിന്ന് കണ്ടെടുത്തു.
Leave a Reply