
ശ്രീനഗര്‍: പഹല്‍ഗാമിലെ ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയില്‍ ഉടലെടുത്ത സംഘര്‍ഷം അതിരൂക്ഷമാകുന്നു. അതിര്‍ത്തി കടന്നും സായുധ ഡ്രോണുകളടക്കം ഉപയോഗിച്ച് പാകിസ്ഥാന് ആക്രമണത്തിന് ശ്രമിച്ചു.
ഇന്ത്യന്‍ അതിര്‍ത്തികളിലുടനീളം പാകിസ്ഥാന് കഴിഞ്ഞ ദിവസം ഡ്രോണ്‍ ഉപയോഗിച്ച് ആക്രമണത്തിന് ശ്രമിച്ചിരുന്നു. അതിശക്തമായി തിരിച്ചടി നല്കിയ ഇന്ത്യന്‍ സേന മിക്ക ഡ്രോണുകളും ആകാശത്തു വച്ചു തന്നെ തകര്‍ത്തു.
രാജ്യാന്തര അതിര്‍ത്തിയില്‍ 26 ഇടത്തെങ്കിലും പാക്ക് ഡ്രോണുകള്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നെന്നാണ് സൈന്യം സ്ഥിരീകരിക്കുന്നത്. ജമ്മു കശ്മീരിലെ ബരാമുള്ള മുതല്‍ ഗുജറാത്തിലെ ഭുജ് വരെ പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലാണ് ആക്രമണം ഉണ്ടായത്.













Leave a Reply