
തിരുവനന്തപുരം: സംസ്ഥാനത്ത് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എന്‍ഇപി) ഭാഗമായുള്ള പിഎം ശ്രീ പദ്ധതി നടപ്പാക്കാന്‍ സർക്കാർ 2024-ല്‍ത്തന്നെ തീരുമാനിച്ചുവെന്നതിന്റെ തെളിവായുള്ള കത്ത് പുറത്ത്. പദ്ധതിയില്‍ എംഒയു ഒപ്പിടാന്‍ സംസ്ഥാനസര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നു.
2024 മാര്‍ച്ചില്‍ വിദ്യാഭ്യാസ സെക്രട്ടറി കേന്ദ്രത്തിന് കത്തയച്ചെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഗവണ്‍മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് പുറത്തിറക്കിയ കത്തില്‍ പറയുന്നു. സംസ്ഥാനത്തെ സ്‌കൂളുകളില്‍ കഴിഞ്ഞ അധ്യയന വര്‍ഷംതന്നെ പിഎം ശ്രീ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ നീക്കങ്ങള്‍ തുടങ്ങിയിരുന്നുവെന്നാണ് കത്തില്‍നിന്ന് വ്യക്തമാകുന്നത്.
പദ്ധതി നടപ്പാക്കാന്‍ എല്ലാവരുടെയും സമ്മതം ഇതുവരെ കിട്ടിയിട്ടില്ലെന്നതാണ് പ്രതിസന്ധി.പദ്ധതിയില്‍ ഒപ്പുവെയ്ക്കുന്നതിനെതിരേ സിപിഐ പരസ്യമായി രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ പാര്‍ട്ടി പിറകോട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കിയിരുന്നു.













Leave a Reply