
രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി തീവ്രവാദികളെ പിന്തുണയ്ക്കുന്നത് അംഗീകരിക്കാനാവില്ലെന്ന്പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രിക്സ് ഉച്ചകോടിയിൽ ഉറച്ച ശബ്ദമായി പ്രധാനമന്ത്രി . ഇന്ത്യയ്‌ക്കൊപ്പം നിന്നവര്‍ക്ക് നന്ദിയെന്നും പഹല്‍ഗാംഭീകരാക്രമണം മാനവരാശിക്കുനേരെയുളള ആക്രമണമാണെന്നും അദ്ദേഹം ബ്രിക്‌സ് ഉച്ചകോടിയെഅഭിസംബോധന ചെയ്ത് പറഞ്ഞു.
ആഗോള ദക്ഷിണമേഖലഇരട്ടത്താപ്പിന്റെ ഇരയാണെന്നു പ്രധാനമന്ത്രി തുറന്നടിച്ചു. ഗ്ലോബൽ സൗത്ത് എന്നറിയപ്പെടുന്നമേഖലയിലെ രാജ്യങ്ങൾ വികസനത്തിന്റെ കാര്യത്തിലും സ്രോതസ്സുകളുടെ ലഭ്യതയിലും സുരക്ഷാസംബന്ധമായ തലങ്ങളിലും ഇരട്ടത്താപ്പ് നേരിടുകയാണെന്ന് മോദി ചൂണ്ടിക്കാട്ടി.
മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണ് ഭീകരവാദം. പഹല്‍ഗാമില്‍ ഇന്ത്യനേരിട്ടത് മനുഷ്യത്വരഹിതമായ ഭീകരാക്രമണമാണ്. ഏതെങ്കിലും രാജ്യം ഭീകരതയ്ക്ക് നേരിട്ടോഅല്ലാതെയോ പിന്തുണ നല്‍കിയാല്‍ അതിന് വലിയ വില നല്‍കേണ്ടിവരും. ഭീകരര്‍ക്ക് ഉപരോധംഏര്‍പ്പെടുത്താന്‍ ഒരു മടിയും പാടില്ല. ഭീകരതയുടെ ഇരകളെയും അതിനെ പിന്തുണയ്ക്കുന്നവരെയുംഒരുപോലെ കാണാനാകില്ല. ഭീകരതയെ അപലപിക്കുക എന്നത് നമ്മുടെ തത്വമായിരിക്കണമെന്ന് നരേന്ദ്രമോദി പറഞ്ഞു.
Leave a Reply