
തിരുവനന്തപുരം: മാനസിക രോഗമുള്ള ഒരാൾ എങ്ങനെ മൂന്ന് പേരെ കത്തിച്ചു കൊല്ലുമെന്ന് പ്രോസിക്യൂഷൻ. നന്തൻകോട് കൂട്ടക്കൊല കേസ് വാദം തുടങ്ങി. നന്തൻകോട് കൂട്ടക്കൊല കേസിലെ പ്രതി കേദൽ ജിൻസൻ രാജയുടെ ശിക്ഷയിൻമേലുള്ള വാദം തുടങ്ങി.
കേദലിൻ്റെ പ്രായം പരിഗണിക്കണമെന്നും മാനസികവൈകല്യമുണ്ടെന്നും പ്രത്രിഭാഗം വാദിച്ചു. തിരിച്ചടിച്ചു. ആരോടും സഹകരിച്ചില്ല എന്നത് മാനസ്സിക രോഗം എന്ന് അല്ലെന്നും പ്രോസിക്യൂട്ടർ പറഞ്ഞു. ജൻമം നൽകിയ അമ്മയെയും കാഴ്ച്ച ഇല്ലാത്ത സഹോദരിയെയും എങ്ങനെ കൊല്ലാൻ സാധിച്ചു.
കേദൽ പുറത്ത് ഇറങ്ങിയാൽ ഇയാൾ വീണ്ടും ഇത്തരം പ്രവർത്തി ചെയ്യില്ലെന്ന് ആർക്ക് ഉറപ്പ് നൽകാൻ കഴിയുമെന്നും പ്രോസികൂഷൻ ചോദിച്ചു. നിലവിൽ കോടതിയിൽ വാദപ്രതിവാദങ്ങൾ നടക്കുകയാണ്.













Leave a Reply