
തിരുവനന്തപുരം: സർവകലാശാലകൾ ഗവർണർ കാവിവത്ക്കരിക്കുന്നുവെന്നാരോപിച്ച് കണ്ണൂരിലും കോഴിക്കോട്ടും വൻ പ്രതിഷേധവുമായി എസ് എഫ് ഐ. കാലിക്കറ്റ് സർവകലാശാലയിലും കണ്ണൂർ സർവകലാശാലയിലും രാവിലെ മുതൽ ആരംഭിച്ച പ്രതിഷേധം സംഘർഷത്തിലേക്ക് എത്തി. രണ്ടിടത്തും പോലീസ് ജലപീരങ്കിയും ലാത്തിയും പ്രയോഗിച്ചു. കണ്ണൂർ സർവകലാശാലയിൽ ബാരിക്കേഡുകൾ മറികടന്ന് പ്രവർത്തകർ സർവകലാശാലാ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലേക്ക് കയറി കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. പോലീസ് സംഘവും പ്രവർത്തകർക്ക് ഒപ്പം അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിനുള്ളിലുണ്ട്.
കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് എസ്എഫ്ഐ നടത്തിയ മാര്‍ച്ചും സംഘര്‍ഷത്തില്‍ കലാശിച്ചു. പോലീസ് മാര്‍ച്ച് തടഞ്ഞെങ്കിലും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയില്ല. ഉന്തും തള്ളുമുണ്ടായി. പ്രതിഷേധം ശക്തമായി തുടരുകയാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍. പിരിഞ്ഞ് പോകാൻ തയ്യാറാവാതെ പ്രവർത്തകൻ സ്ഥലത്ത് തന്നെ തമ്പടിച്ചിരിക്കുകയാണ്. പോലീസും പ്രവർത്തകരും നേർക്കുനേർ നിക്കുന്ന സാഹചര്യമാണുള്ളത്.
കേരള സർവകലാശാലയിലും സമാനമായ രീതിയിൽ പ്രതിഷേധം ഇരമ്പുകയാണ്. സെനറ്റ് ഹാളിലേക്ക് കടന്ന പ്രവർത്തകർ പ്രതിഷേധിക്കുകയാണ്. സർവകലാശാലയ്ക്കുള്ളിലെ പല ബ്ലോക്കുകളിലേക്കും പ്രതിഷേധക്കാർ പ്രവേശിച്ചിട്ടുണ്ട്. പ്രധാനവാതിൽ തള്ളിത്തുറന്ന് അകത്തേക്ക് കയറാനാണ് പ്രവർത്തകർ ശ്രമിക്കുന്നത്. കൂടുതൽ പ്രവർത്തകർ സ്ഥലത്തേക്ക് എത്തിച്ചേരുന്നുണ്ട്. വിസിയുടെ ഓഫീസിനുള്ളിലേക്ക് കടക്കാനും പ്രവർത്തകർ ശ്രമം നടത്തുന്നുണ്ട്.













Leave a Reply