
ന്യൂഡല്‍ഹി : രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണത്തിൽ സ്‌ഫോടകവസ്തുക്കള്‍ എത്തിച്ചത് ഓണ്‍ലൈന്‍ വഴിയെന്ന് ദ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്). ഭീകരസംഘടനകള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളും ഓണ്‍ലൈന്‍ പേയ്‌മെന്റ് സര്‍വീസുകളും ദുരുപയോഗപ്പെടുത്തുന്നതിലുള്ള ആശങ്ക എഫ്എടിഎഫ് ചൂണ്ടിക്കാട്ടി. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളും ഓൺലൈൻ പേയ്‌മെന്റ് സേവനങ്ങളും തീവ്രവാദ പ്രവർത്തനങ്ങൾക്ക് സഹായകമായി മാറുന്നു എന്നതാണ് വാസ്തവം.
2019 ലെ പുൽവാമ ആക്രമണം, 2022 ലെ ഗോരഖ്‌നാഥ് ക്ഷേത്ര സംഭവം തുടങ്ങിയ ഇന്ത്യയിലെ കേസുകൾ ചൂണ്ടിക്കാട്ടിയാണ് ഏജൻസി ആശങ്ക ഉന്നയിച്ചത്. 2019 ൽ നടന്ന പുൽവാമാ ഭീകരാക്രമണത്തിൽ ഇംപ്രൊവൈസ്ഡ് സ്‌ഫോടകവസ്തുക്കളുടെ (ഐഇഡി) സ്‌ഫോടനാത്മക ശക്തി വർദ്ധിപ്പിക്കാൻ ഉപയോഗിച്ചിരുന്ന ഒരു പ്രധാന ഘടകമായ അലുമിനിയം പൊടി, ആമസോൺ പോലുള്ള ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴിയാണ് വാങ്ങിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.
സ്ഫോടനത്തിൽ 40 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടു, പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്ഷ്-ഇ-മുഹമ്മദാണ് ആക്രമണത്തിന് പിന്നിൽ. ആക്രമണത്തിനുപയോഗിച്ച ആയുധങ്ങളിലും തയ്യാറെടുപ്പിലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്ക് പങ്കുണ്ടെന്ന് അന്വേഷകർ കണ്ടെത്തി.
സാമ്പത്തിക ഇടപാടുകള്‍ക്കായുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലുണ്ടായ വളര്‍ച്ച ഭീകരസംഘടനകള്‍ക്ക് കൂടുതല്‍ സൗകര്യം നല്‍കുന്നതായും എഫ്എടിഎഫ് പറയുന്നു.
ജനപ്രിയ സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ഇത്തരം സംഘടനകള്‍ ധനസഹായം അഭ്യര്‍ഥിക്കുന്നതെന്നും എഫ്എടിഎഫ് റിപ്പോര്‍ട്ടില്‍ സൂചിപ്പിരിക്കുന്നു. വ്യാജപേരുകളും വ്യാജഅക്കൗണ്ടുകളും ഉപയോഗപ്പെടുത്തുന്നത് ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ നിരീക്ഷണം പ്രയാസമേറിയതാക്കുന്നതായും എഫ്എടിഎഫ് പറയുന്നു.
Leave a Reply