Advertisement

പാക്കിസ്ഥാനു വേണ്ടി ചാരപ്രവർത്തനം, സൈനികനീക്കങ്ങൾ ചോർത്തി നല്കി, പഞ്ചാബ് സ്വദേശി അറസ്റ്റിൽ

ചണ്ഡീഗഡ്: പാക്കിസ്ഥാനു വേണ്ടി ചാരപ്രവർത്തനം, സൈനികനീക്കങ്ങൾ ചോർത്തി നല്കി, പഞ്ചാബ് സ്വദേശി അറസ്റ്റിൽ. സൈനിക നീക്കങ്ങൾ പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്‌ഐക്കും ഖാലിസ്ഥാൻ ഭീകരൻ ഗോപാൽ സിംഗ് ചൗളയ്‌ക്കും ചോർത്തി നൽകാൻ ശ്രമിച്ച ഗഗൻദീപ് സിംഗാണ് പിടിയിലായത്.

അറസ്റ്റിലായ പ്രതിയിൽ നിന്നുമാണ് ഖാലിസ്ഥാൻ ഭീകരിനിലേക്ക് അന്വേഷണമെത്തിയത്. ദേശീയ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്ന തരത്തിൽ പ്രതി സൈനിക വിന്യാസങ്ങളുടെയും തന്ത്രപ്രധാനമായ സ്ഥലങ്ങളുടെയും വിശദാംശങ്ങൾ ഉൾപ്പെടെയുള്ള രഹസ്യ വിവരങ്ങൾ ചോർത്തി നൽകിയെന്ന് പൊലീസ് പറയുന്നു.

ഇയാളിൽ നിന്ന് കണ്ടെടുത്ത മൊബൈൽ ഫോണിൽ നിന്ന് പാകിസ്ഥാൻ ഏജന്റുമാരുമായുള്ള ആശയവിനിമയം കണ്ടെത്തിയിട്ടുണ്ട്. 20 ലധികം ഐ‌എസ്‌ഐ ഏജന്റുമാരുമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നുവെന്നും ഡിജിപി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *