Advertisement

5-ാം റൗണ്ടിലും ലീഡ് തുടര്‍ന്ന് ഷൗക്കത്ത്, നിലമ്പൂരിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. അഞ്ച് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ആര്യാടന്‍ ഷൗക്കത്ത് ലീഡ് ചെയ്യുകയാണ്. 3890 വോട്ടിന്റെ ലീഡാണ് യുഡിഎഫ് സ്ഥാനാര്‍ഥിക്കുള്ളത്. എം.സ്വരാജ് രണ്ടാമതും സ്വതന്ത്രസ്ഥാനാര്‍ഥി പി.വി.അന്‍വര്‍ മൂന്നാമതുമാണ്.

ലീഗ് വോട്ട് കൃത്യമായി ആര്യാടൻ ഷൗക്കത്തിന് തന്നെ ലഭിച്ചെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മൂത്തേടത്ത് ലീഗിന് വ്യക്തമായ സ്വാധീനമുള്ള പഞ്ചായത്തിൽ യുഡിഎഫ് വോട്ട് ചോർന്നില്ല. വഴിക്കടവിലെ പോലെ ലീഗ് വോട്ടുകൾ ചോർന്നില്ല. യുഡിഎഫ് 3000 വോട്ട് ഭൂരിപക്ഷം പ്രതീക്ഷിച്ച പഞ്ചായത്തിൽ 3700 ലധികം ലീഡ് നേടാൻ അവർക്കായി.

എല്‍ഡിഎഫിനായി എം.സ്വരാജ്, യുഡിഎഫിനായി ആര്യാടന്‍ ഷൗക്കത്ത്, എന്‍ഡിഎയ്ക്കായി മോഹന്‍ ജോര്‍ജ്, സ്വതന്ത്രസ്ഥാനാര്‍ഥിയും മുന്‍ എംഎല്‍എയുമായ പി.വി.അന്‍വര്‍ എന്നിവരടക്കം 10 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്.ഗുജറാത്തിലെ കാഡി,വിസാദര്‍, പഞ്ചാബിലെ ലുധിയാന, പശ്ചിമ ബംഗാളിലെ കാളിഗഞ്ജ് എന്നീ നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളുടെ ഫലവും ഇന്നറിയാം.

Leave a Reply

Your email address will not be published. Required fields are marked *