
ലഹരിയില്‍ നിന്നും മുക്തി നേടാനുള്ള ചികിത്സയിലാണ് നടന് ഷൈന്‍ ടോം ചാക്കോ ഇപ്പോള്‍. ഇപ്പോഴിതാ ലഹരി ഉപേക്ഷിക്കാന്‍ തീരുമാനിച്ചത് മുതല്‍ വിഡ്രോവല്‍ സിംറ്റംസ് ഉണ്ടെന്ന് പറയുകയാണ് നടന്. കാർത്തിക് സൂര്യയുടെ പോഡ്കാസ്റ്റിൽ സംവിധായകൻ എ.ജെ. വർഗീസിനൊപ്പം അതിഥിയായെത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഷൈനിന്റെ പിതാവ് ചാക്കോ വാഹനാപകടത്തിൽ മരിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് ചിത്രീകരിച്ച അഭിമുഖമാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്.
റിലാക്സ് ചെയ്യാന്‍ പണ്ട് ലഹരിയാണ് ഉപയോഗിച്ചിരുന്നതെങ്കില്‍ ഇന്ന് ആ സമയങ്ങളില്‍ ഗെയിംസില്‍ ഏര്‍പ്പെടുകയാണ് ചെയ്യാറുള്ളതെന്നാണ് അഭിമുഖത്തില്‍ നടന് പറയുന്നത്. വിഡ്രോവല്‍ സിംറ്റംസുണ്ട്. മുമ്പൊക്കെ ഡബ്ബ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഇടയ്ക്ക് പോയി പുകവലിക്കും. അതൊരു ശീലമായിരുന്നു.
നമ്മൾ ലഹരി ഉപയോഗിക്കുമ്പോൾ ബുദ്ധിമുട്ടിലാവുന്നത് ചുറ്റുമുള്ള മറ്റുള്ളവരാണെന്ന് ഷൈൻ പറഞ്ഞു. ഓരോരുത്തരുടെ ശീലങ്ങളാണതെല്ലാം. നമ്മൾ ഉപയോഗിക്കുന്നതുകൊണ്ടും മറ്റേയാൾ ഉപയോഗിക്കാത്തതുകൊണ്ടും പരസ്പരം കുറ്റം പറയും. ആസക്തി എന്നാൽ ലഹരിയോടുമാത്രമല്ല. പഞ്ചസാരയും ഉപ്പുമാണ് ഏറ്റവും വലിയ ആസക്തിയുണ്ടാക്കുന്നവ. ലോകത്തെ ഏറ്റവും വലിയ രണ്ട് വിഷങ്ങളാണിതുരണ്ടും. അതുകൊണ്ടാണ് ഒരു പ്രായമെത്തുമ്പോൾ ഇവ രണ്ടും നിയന്ത്രിക്കണമെന്ന് ഡോക്ടർമാർ പറയുന്നതെന്നും ഷൈൻ ടോം ചാക്കോ പറഞ്ഞു.
ഇപ്പോള്‍ എല്ലാവരുടേയും കംപാനിയന് ഒരു മൊബൈല്‍ ഫോണാണ്. ഒരു മൊബൈല്‍ നിങ്ങളുടെ കയ്യില്‍ ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് വിഡ്രോവല്‍ സിംറ്റംസ് വരും. കാരണം മൊബൈല്‍ ഒരു കംപാനിയന് ആയതുകൊണ്ടാണ്. അതായത് നമ്മുടെ പാട്നറിനേക്കാളും വലിയ കംപാനിയനാണ് നമ്മുടെ ശീലങ്ങളും നമ്മള് ഉപയോഗിക്കുന്ന സാധനങ്ങളും. ആ സ്പേസിനെ എന്‍ഗേജ്ഡായി എപ്പോഴും നിര്‍ത്തണം ആദ്യത്തെ സമയങ്ങളില്‍. പിന്നെ അത് നോര്‍മല്‍ ആകും. എന്റെ ശീലങ്ങള്‍ കാരണം എന്നെക്കാള്‍ അധികം എനിക്ക് ചുറ്റുമുള്ളവര്‍ ബുദ്ധിമുട്ടിലാകുന്ന സാഹചര്യം വന്നപ്പോഴാണ് ലഹരി ഉപേക്ഷിക്കാമെന്ന് തീരുമാനിച്ചതെന്നുമാണ് ഷൈന്‍ ടോം ചാക്കോ പറഞ്ഞത്.













Leave a Reply