
തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷാഫലം പ്രഖ്യാപിച്ചു. വിജയശതമാനം . 99.5 ആണ് വിജയശതമാനം. കണ്ണൂർ ജില്ലയിലാണ് ഏറ്റവുമധികം വിജയശതമാനം. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കുറവ് വിജയശതമാനം.
റെഗുലർ വിഭാഗത്തിൽ 61449 കുട്ടികൾക്ക് സമ്പൂർണ എ പ്ലസ് നേടി. മലപ്പുറം ജില്ലയിലാണ് ഏറ്റവും കുടുതൽ എ പ്ലസ്. വിദ്യാഭ്യാസ ജില്ലയിൽ പാല വിദ്യാഭ്യാസ ജില്ലയാണ് ഒന്നാമത്. പിന്നിൽ ആറ്റിങ്ങൽ. സർക്കാർ സ്കൂളുകളിൽ 856 സ്കൂളുകൾ ഒന്നാമത് എത്തി. 856 സർക്കാർ സ്‌കുളുകൾ നൂറ് ശതമാനം വിജയം നേടി. 1086 എയ്ഡഡ് സ്‌കൂളുകൾ നൂറ് ശതമാനം വിജയം നേടിയപ്പോൾ അൺ എയ്ഡഡ് മേഖലയിൽ 441 സ്‌കൂളുകൾ നൂറ് ശതമാനം വിജയം നേടി.
വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. എസ്.എസ്.എൽ.സി പരീക്ഷയിൽ ജയവും തോൽവിയുമില്ല. എല്ലാവരും ആത്മവിശ്വാസത്തോടെ ജീവിതമെന്ന് പരീക്ഷയിൽ വിജയിക്കുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇക്കുറി വിജയശതമാനം കുറവാണെന്നും മന്ത്രി പറഞ്ഞു. 72 ക്യാമ്പുകളിലായാണ് ഈ വർഷത്തെ മൂല്യനിർണയം പൂർത്തിയാക്കിയത്. കഴിഞ്ഞ വർഷം 99.69 ആയിരുന്നു വിജയശതമാനം.

















Leave a Reply