
ദില്ലി: ഇന്ത്യയെ നടുക്കിയ 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്മാരിൽ ഒരാളായ തവാവുർ ഹുസൈൻ റാണ ആക്രമണത്തിൽ തന്റെ പങ്ക് സമ്മതിച്ചതായി റിപ്പോർട്ട്. താൻ പാകിസ്ഥാൻ സൈന്യത്തിന്റെ വിശ്വസ്തനായ ഏജന്റായിരുന്നുവെന്നും റാണ വെളിപ്പെടുത്തിയെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദില്ലിയിലെ തീഹാർ ജയിലിൽ എൻഐഎ കസ്റ്റഡിയിലാണ് തഹാവൂർ റാണ.
പാകിസ്ഥാന്റെ വിശ്വസ്തനായ ഏജന്റായിരുന്നു റാണ. ഗൾഫ് യുദ്ധകാലത്ത് റാണയെ പാകിസ്ഥാൻ സൗദി അറേബ്യയിലേക്ക് അയച്ചിരുന്നു. ഒരു ചാര സംഘടനയായാണ് ലഷ്കർ-ഇ-തൊയ്ബ ആദ്യം രൂപീകരിച്ചത്. ഡേവിഡ് ഹെഡ്ലി എന്ന ദാവൂദ് സയ്യിദ് ഗിലാനി ന ലഷ്കർ-ഇ-തൊയ്ബയ്ക്ക് വേണ്ടി ആഗോളതലത്തിൽ ഭീകരവാദ സെഷനുകൾ നടത്തിയിട്ടുണ്ടെന്നും റാണയുടെ മൊഴിയിൽ പറയുന്നു.
2008-ലെ ആക്രമണത്തിന് മുന്നോടിയായി മുംബൈയിലെ നിരവധി പ്രദേശങ്ങൾ റാണ സന്ദർശിച്ചിരുന്നു. ലഷ്കർ ഭീകരർ താജ് ഹോട്ടൽ ആക്രമിച്ചപ്പോൾ പ്രദേശത്തുണ്ടായിരുന്നുവെന്നും റാണ പറഞ്ഞു. ഏപ്രിൽ 10 നാണ് എൻഐഎ സംഘം റാണയെ യുഎസിൽ നിന്നും ഇന്ത്യയിൽ എത്തിച്ചത്. എൻഐഎ കസ്റ്റഡിയിൽ കഴിയവേ മുംബൈ പൊലീസ് ക്രൈംബ്രാഞ്ചും റാണയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
കഴിഞ്ഞ മാസം ഡൽഹിയിലെ പട്യാല ഹൗസ് കോടതി റാണയ്ക്ക് കുടുംബാംഗങ്ങളുമായി ഒരു തവണ ടെലിഫോണിൽ സംസാരിക്കാൻ അനുമതി നൽകിയിരുന്നു. റാണയുടെ ജുഡീഷ്യൽ കസ്റ്റഡി ജൂലൈ 9 വരെ കോടതി നീട്ടിയിരുന്നു.














Leave a Reply