ജമ്മു കശ്മീരിലെ പഹൽഗാമിലെ ബൈസരൻ പർവതശിഖരത്തിൽ വിനോദസഞ്ചാരികളുടെ ഒരു സംഘത്തിന് നേരെ ഭീകരാക്രമണം. ട്രെക്കിംഗിനായി പോയ വിനോദസഞ്ചാരികൾക്ക് നേരെ അജ്ഞാതരായ തോക്കുധാരികൾ വെടിയുതിർത്തതായാണ് പ്രാഥമിക വിവരം. ആക്രമണത്തിൽ 20 പേർ കൊല്ലപ്പെടുകയും ഒപ്പമുണ്ടായിരുന്ന 13 പേർക്ക് പരിക്ക് പറ്റിയതായും റിപ്പോർട്ടുകളുണ്ട്.
പരിക്കേറ്റവരിൽ ചിലർ പ്രദേശവാസികളും ഇതര സംസ്ഥാനത്തുനിന്ന് എത്തിയവരും ഉൾപ്പെടും. പഹൽഗാമിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്, സംഭവത്തിന് പിന്നാലെ സൈന്യം പ്രദേശം വളഞ്ഞിട്ടുണ്ട്.
കുതിരപ്പുറത്തോ കാൽനടയായോ മാത്രമേ ഈ പ്രദേശത്തേക്ക് എത്താൻ കഴിയൂ എന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായി വാർത്താ ഏജൻസി കൂട്ടിച്ചേർത്തു.
Leave a Reply