Advertisement

അടിയന്തരാവസ്ഥ ഇന്ത്യയുടെ ചരിത്രത്തിലെ ഒരു ഇരുണ്ട അദ്ധ്യായം; ഇന്ദിരയുടേയും മകൻ സഞ്ജയ് ഗാന്ധിയുടേയും ചെയ്തികൾ കൊടും ക്രൂരതയുടേതായി, ശശീ തരൂർ

അടിയന്തരാവസ്ഥയെ വിമർശിച്ചുകൊണ്ട് കോൺഗ്രസ് എംപി ശശി തരൂർ. തൻ്റെ ലേഖനത്തിൽ, സ്വാതന്ത്ര്യത്തിന്റെ ചോർച്ച എങ്ങനെ സംഭവിക്കുന്നുവെന്ന് അത് കാണിച്ചുതന്നുവെന്നും, “ഭയാനകമായ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച്” ലോകം എങ്ങനെ അജ്ഞതയിലായിരുന്നുവെന്നും അത് എടുത്തുകാണിച്ചുവെന്ന് പറഞ്ഞു. മലയാളം ഇഗ്ലീഷ് ദിന പത്രങ്ങളിലാണ് തരൂർ ഇന്ദിരാ ഗാന്ധിയുടെയും മകൻ സഞ്ജയ് ഗാന്ധിയുടെ ക്രൂരതകൾ വിവരിച്ച് ലേഖനമെഴുതിയിരിക്കുന്നത്.

സർക്കാരിന്റെ നയങ്ങളെ പരസ്യമായി പിന്തുണച്ചുകൊണ്ട് തരൂരിന്റെ തുടർച്ചയായ പ്രസ്താവനകളെത്തുടർന്ന്, തിരുവനന്തപുരം എംപിയും കോൺഗ്രസ് നേതൃത്വവും തമ്മിലുള്ള ഭിന്നത പ്രകടമായിക്കൊണ്ടിരിക്കുന്ന സമയത്താണ് ഈ ലേഖനം വരുന്നത്.

അടിയന്തരാവസ്ഥയെ ഇന്ത്യയുടെ ചരിത്രത്തിലെ ഒരു ഇരുണ്ട അദ്ധ്യായമായി മാത്രം ഓർക്കാതെ അതിന്റെ പാഠം നമ്മൾ ഉൾക്കൊള്ളണമെന്നും തരൂർ ഓർമ്മപ്പെടുത്തുന്നു. 21 മാസത്തോളം മൗലികാവകാശങ്ങൾ റദ്ദാക്കപ്പെട്ടു. പത്രങ്ങളുടെ വായ് മൂടിക്കെട്ടി. രാഷ്ട്രീയ വിയോജിപ്പുകൾ ക്രൂരമായി അടിച്ചമർത്തപ്പെട്ടു. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ഭരണഘടനാപരമായ വാഗ്ദാനങ്ങളുടെ സത്ത കടുത്ത പരീക്ഷണത്തിലായി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം ശ്വാസമടക്കിപ്പിടിച്ചുനിന്നു. അമ്പതു വർഷങ്ങൾക്കിപ്പുറവും, ആ കാലഘട്ടം ‘അടിയന്തരാവസ്ഥ’യായി ഇന്ത്യക്കാരുടെ ഓർമകളിൽ മായാതെ കിടക്കുന്നു’ തരൂർ ലേഖനത്തിൽ കുറിച്ചു.

ഇന്ദിരയുടെ മകൻ സഞ്ജയ് ഗാന്ധിയുടെ ചെയ്തികൾ കൊടും ക്രൂരതയുടേതായി. അന്നത്തെ സർക്കാർ ഈ നടപടികൾ ലഘൂകരിച്ചു. അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ഇന്ദിര ഗാന്ധിയേയും, അവരുടെ പാർട്ടിയേയും പുറത്താക്കി ജനം രോഷം പ്രകടിപ്പിച്ചു. ഇന്നത്തേത് ജനാധിപത്യ ഇന്ത്യയാണെന്നും കൂടുതൽ ആത്മവിശ്വാസവും, അഭിവൃദ്ധിയും നേടിയിരിക്കുന്നുവെന്നും തരൂർ ലേഖനത്തിൽ പറയുന്നു.

ഇന്ദിരാഗാന്ധിയുടെ സ്വേച്ഛാധിപത്യ സമീപനം പൊതുജീവിതത്തെ ഭയത്തിന്റെയും അടിച്ചമർത്തലിന്റെയും അവസ്ഥയിലേക്ക് തള്ളിവിട്ടു എന്ന് പ്രോജക്ട് സിൻഡിക്കേറ്റ് പ്രസിദ്ധീകരിച്ച ലേഖനത്തിൽ തരൂർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *