Advertisement

കേരളത്തിൽ ബിജെപിയുടെ ഭാവി ശോഭനവും കരുത്തുറ്റതുമാണ്, 2026ൽ അധികാരത്തിൽ വരും, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

തിരുവനന്തപുരം: കേരളത്തിൽ ബിജെപിയുടെ ഭാവി ശോഭനവും കരുത്തുറ്റതുമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 2026ൽ കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തും. നിയമസഭ തിരഞ്ഞെടുപ്പിന് ഒരുങ്ങാനും പ്രവർത്തകർക്ക് അദ്ദേഹം നിർദേശം നൽകി. പുത്തരിക്കണ്ടത്ത് ബിജെപി വാർഡ് തല നേതൃസം​ഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പതിനഞ്ച് വർഷമായി കേരളത്തെ വീക്ഷിക്കുന്നുണ്ട്. ഇവിടുത്തെ രാഷ്ട്രീയം മനസിലാക്കുന്നു. ബിജെപിയുടെ ലക്ഷ്യം കേരളത്തിന്റെ വികസനം ആണെന്നും സിപിഎമ്മിന്റെ ലക്ഷ്യം അണികളുടെ വികസനമാണെന്നും അദ്ദേഹം പറഞ്ഞു.

കേരളം എൽഡിഎഫിനും യുഡിഎഫിനും നിരവധി അവസരം നൽകി. അക്രമവും അഴിമതിയും പ്രീണനവുമാണ് തിരികെ നൽകിയത്. മാറ്റം വേണമെങ്കിൽ ബിജെപിയെ വിജയിപ്പിക്കണമെന്നും അമിത് ഷാ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *