Advertisement

മലപ്പുറത്ത് സാമൂഹിക നീതി ഇല്ല , ഈഴവർ അവിടെ അടിമകൾ, പറഞ്ഞതില്‍ നിന്ന് ഒരു വാക്കു പോലും പിന്‍വലിക്കാന്‍ തയ്യാറല്ല, വെള്ളാപ്പള്ളി നടേശന്‍

മലപ്പുറം: മലപ്പുറത്ത് സാമൂഹിക നീതി ഇല്ല എന്ന് പറഞ്ഞു. സത്യമല്ലേ. രാഷ്ട്രീയ നീതി ഇല്ല, വിദ്യാഭ്യാസ നീതി ഇല്ല, സാമ്പത്തിക നീതി ഇല്ല.
വിവാദ മലപ്പുറം പരാമര്‍ശത്തില്‍ വിശദീകരണവുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

തന്റെ പ്രസംഗത്തിന്റെ ഒരു ഭാഗം അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുകയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. താന്‍ പറഞ്ഞതില്‍ നിന്ന് ഒരു വാക്കു പോലും പിന്‍വലിക്കാന്‍ തയ്യാറല്ലെന്നും വെള്ളാപ്പള്ളി നടേശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അവിടെ ഈഴവര്‍ക്ക് ഒരു ശ്മശാനം പോലുമില്ല. അടിമകളാണ് അവിടെ ഈഴവര്‍. എന്തുകൊണ്ട് ഉടമകള്‍ ആകാന്‍ സാധിക്കുന്നില്ല. കാരണം നമ്മുടെ തന്നെ കുറവാണ് എന്ന് ഞാന്‍ അവിടെ പറഞ്ഞു. മറ്റുള്ളവര്‍ ഒന്നായി നില്‍ക്കുന്നു. ഒന്നായി നിന്ന് നന്നായി. നമ്മുക്ക് എന്തുകൊണ്ട് ഒന്നായിക്കൂടേ എന്ന് പറയുന്നത് വര്‍ഗീയതയാണോ? ‘- വെള്ളാപ്പള്ളി ചോദിച്ചു.

‘ഞാന്‍ എന്താണ് പറഞ്ഞത്. ഞാന്‍ ഒരു സമുദായത്തെയും എതിര്‍ത്തിട്ടില്ല. മുസ്ലീമിനെ ഞാന്‍ എതിര്‍ത്തിട്ടില്ല. അവരോട് വിദ്വേഷം പറഞ്ഞില്ല. ഒരു വിദ്വേഷവും ഒരു സമുദായത്തോടും പറയാതെ മലപ്പുറം ഒരു പ്രത്യേക സമുദായം സംസ്ഥാനമാക്കി വച്ചിരിക്കുന്നു എന്നാണ് പറഞ്ഞത്.

അവിടെയെല്ലാം ലീഗ് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുമ്പോള്‍ ഇപ്പുറത്തുള്ള മഹാഭൂരിപക്ഷത്തുള്ളവര്‍ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നില്ല. ഛിന്നഭിന്നമായി നില്‍ക്കുന്നു. ഛിന്നഭിന്നമാക്കാന്‍ നമ്മളെയല്ലേ സാധിക്കൂ.ഇതെല്ലാം തുറന്നുപറഞ്ഞാല്‍ ഞാന്‍ വര്‍ഗീയവാദിയാണോ? ഞാന്‍ സാമൂഹിക നീതിക്ക് വേണ്ടി പറഞ്ഞ വാക്കുകള്‍ അല്ലാതെ ഞാന്‍ ഒരു മുസ്ലീം വിരോധിയുമല്ല.

Leave a Reply

Your email address will not be published. Required fields are marked *