ആഗോള വിപണിയിലാകെ ഇന്നലെ നേരിട്ട തിരിച്ചടിയുടെ പ്രതിഫലനം സ്വർണ വിലയിൽ ഇന്ന് ഇടിവ്. ഒറ്റയടിക്ക് 1200 രൂപയുടെ ഇടിവാണ് വിപണിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
ഇന്നലെ ഗ്രാമിന് 90 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണം വാങ്ങാൻ 8,310 രൂപയിലെത്തി. പവന് 720 രൂപയാണ് കുറഞ്ഞത്. 68,480 രൂപയായിരുന്ന പവന് 66,480 രൂപയായി കുറഞ്ഞു. ഇന്നും ഇതേ വിലതന്നെയാണ് തുടരുന്നത്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്.
ഇന്ന് 24 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) ₹9,066 രൂപയും, 22 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) ₹8,310 രൂപയും 18 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) ₹6,799 രൂപയുമാണ്.
Leave a Reply