Advertisement

ശ്രീചിത്രയിൽ ശസ്ത്രക്രിയകൾ മുടങ്ങിയ സംഭവം, കേന്ദ്രമന്ത്രി സുരേഷ് ഗോപി വകുപ്പ് മേധാവികളുമായി അടിയന്തര യോഗം വിളിച്ചു

തിരുവനന്തപുരം : ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആന്റ് ടെക്നോളജിയിലെ ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ട പ്രതിസന്ധിയിൽ ഇടപ്പെട്ട് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. സ്ഥിതിഗതികൾ വിലയിരുത്താനായി അദ്ദേഹം നേരിട്ട് ശ്രീചിത്ര സന്ദർശിച്ചു. പ്രതിസന്ധി സാഹചര്യം ചർച്ച ചെയ്യുന്നതിനായി അദ്ദേഹം അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

ശ്രീചിത്ര ഡയറക്ടർ സഞ്ജയ് ബിഹാരി, വിവിധ വകുപ്പ് മേധാവികൾ എന്നിവർ ഉൾപ്പെടുന്ന അടിയന്തര യോഗത്തിലാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി പങ്കെടുക്കുന്നത്. സാഹചര്യങ്ങൾ വിശദമായി മനസ്സിലാക്കിയശേഷം കേന്ദ്രത്തെ അറിയിക്കും.

Leave a Reply

Your email address will not be published. Required fields are marked *