Advertisement

സിന്ധുനദീജല കരാർ റദ്ദാക്കിക്കൊണ്ട് ഞങ്ങൾ നെഹ്റു ചെയ്ത തെറ്റ് തിരുത്തി, പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ചെയ്ത വലിയൊരു മണ്ടത്തരം സർക്കാർ തിരുത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് ലോക്സഭയിൽ നടന്ന 19 മണിക്കൂർ നീണ്ട ചർച്ചയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം

1960-ൽ നെഹ്റു സർക്കാർ പാകിസ്ഥാനുമായി സിന്ധുനദീജല കരാറിൽ ഒപ്പുവച്ചത് ഇന്ത്യയുടെ അന്തസിനോടുള്ള വലിയ വ‍ഞ്ചനയാണിത്. രാജ്യ താത്പര്യങ്ങൾ പണയം വയ്‌ക്കുന്നത് കോൺ​ഗ്രസിന് ഒരു ശീലമാണ്. അതിന്റ വലിയൊരു ഉദാ​ഹരണമാണ് സിന്ധു നദീജല കരാർ. ഇന്ത്യയിൽ ഉത്ഭവിച്ച നദിയുടെ 80 ശതമാനം വെള്ളത്തിനും പാകിസ്ഥാന് അവകാശം നൽകി”. ‌

പൗരന്മാരുടെയും കർഷകരുടെയും താത്പര്യങ്ങൾക്കായാണ് ഇന്ത്യ സിന്ധു നദീജല കരാറിൽ റദ്ദാക്കിയത്. രക്തവും വെള്ളവും ഒരുമിച്ച് ഒഴുകാൻ കഴിയില്ലെന്ന് ഇന്ത്യ ഉറപ്പിച്ചുപറഞ്ഞിരുന്നു. മുൻ സർക്കാരുകൾ സിന്ധുനദീജല കരാറിനെ അവ​​ഗണിച്ചു. നെഹ്റുവിന്റെ ഭരണത്തിലുണ്ടായ തെറ്റുകൾ തിരുത്താൻ പിന്നീട് വന്ന ഒരു കോൺ​ഗ്രസ് സർക്കാരിനും കഴിഞ്ഞില്ല. ആ തെറ്റുകൾ പരിഹരിക്കുന്നതിന് അവർ പരാജയപ്പെട്ടു. എന്നാൽ ആ തെറ്റുകൾ തിരുത്താൻ ഇന്ത്യ നിർണായക നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

പാകിസ്ഥാന് 80 ശതമാനം വെള്ളവും ഇന്ത്യയ്‌ക്ക് 20 ശതമാനം വെള്ളവും ലഭിച്ചു. എന്ത് തരം നയതന്ത്രമാണിത്. കരാർ ഒപ്പുവച്ചില്ലായിരുന്നുവെങ്കിൽ പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഡൽഹി തുടങ്ങിയ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമായിരുന്നു. പഠിഞ്ഞാറോട്ട് ഒഴുകുന്ന നദികളിൽ നിന്ന് നിരവധി പദ്ധതികൾ നിർമിക്കാനാകുമായിരുന്നു. ഇന്ത്യയ്‌ക്ക് കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കാനും കുടിവെള്ളക്ഷാമം പരിഹരിക്കാനും കഴിയുമായിരുന്നു”- പ്രധാനമന്ത്രി പറ‍ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *