Advertisement

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത, മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ ശക്തമായ കാറ്റിന് സാധ്യത

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന കേന്ദ്രകാലാവസ്ഥാ വകുപ്പ്.

അതേസമയം ഇന്ന് എവിടെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടില്ല. ഇന്നലെ തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടായിരുന്നു.

കള്ളക്കടൽ പ്രതിഭാസ ഭാഗമായി കേരളാ തീരത്ത്‌ 15 – 05 – 2025 (ഇന്ന്) ന് രാത്രി 11:30 വരെ 0.4 മുതൽ 0.8 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്. കന്യാകുമാരി തീരത്തും രാത്രി 11:30 വരെ കള്ളക്കടൽ പ്രതിഭാസ ഭാഗമായി 0.8 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കടലാക്രമണ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ, തീരദേശവാസികൾ എന്നിവർ ജാഗ്രത പാലിക്കണം.

Leave a Reply

Your email address will not be published. Required fields are marked *